പ്രധാനമന്ത്രിയെ പിന്തുണച്ച് നിയുക്ത ചീഫ് ജസ്റ്റിസ്
ശനി, 22 സെപ്‌റ്റംബര്‍ 2012 (15:30 IST)
PTI
PTI
പ്രധാനമന്ത്രിയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങള്‍ക്ക് പിന്തുണയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയും നിയുക്ത ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറും.
രാജ്യത്ത് നിക്ഷേപം വരണമെന്ന് കപാഡിയ പറഞ്ഞു. സാമ്പത്തിക ജനാധിപത്യം ഉണ്ടായില്ലെങ്കില്‍ രാജ്യം അപകടത്തില്‍ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം രാജ്യത്തിന് ആവശ്യമാണെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നടപടികളോട് യോജിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.