കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പ്രധാനമന്ത്രി മന്മോഹന്‍സിംഗ് ആയിരം പ്രസംഗങ്ങള്‍ നടത്തിയെന്ന് പറഞ്ഞ് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി രംഗത്ത്. എന്നാല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ അവഗണിക്കുകയായിരുന്നുവെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രധാമന്ത്രി മന്മോഹന്‍സിംഗിനെ വിമര്‍ശിച്ചുകൊണ്ട് മുന്‍ മാദ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി.പരേഖ് എന്നിവര്‍ പുസ്തകങ്ങള്‍ പുറത്തിറക്കിയ സാഹചര്യത്തിലാണ് പങ്കജ് പച്ചൗരിയുടെ അവകാശവാദമെന്നത് ശ്രദ്ദേയമാണ്.
പത്രങ്ങള്‍ മാത്രമാണ് ചാനകുകളേക്കാള്‍ ശ്രദ്ദ കൊടുത്തത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ലായെന്നും പച്ചൌരി പറഞ്ഞു.