പ്രധാനമന്ത്രിയുടെ വിടവാങ്ങലിന് സാക്ഷിയാകാന്‍ ഭാര്യയുമെത്തി

വെള്ളി, 21 ഫെബ്രുവരി 2014 (15:45 IST)
PRO
PRO
യുപിഎ സര്‍ക്കാരിന്റെ അവസാന ലോക്സഭാ സമ്മേളനദിനത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്റെ ഭാര്യയും. ഒന്ന്, രണ്ട് യുപി‌എ സര്‍ക്കാരുകളെ നയിച്ച് പത്തു വര്‍ഷം പാര്‍ലമെന്റിലെ സാന്നിധ്യമായ മന്‍‌മോഹന്റെ അവസാന പാര്‍ലമെന്റ് ദിനം വീക്ഷിക്കാ‍നാണ് ഗുര്‍ചരണ്‍ കൗര്‍ എത്തിയത്.

ഇനി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകാനില്ലെന്ന് മന്‍മോഹന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പാര്‍ലമെന്റ് സമ്മേളനം നീട്ടുന്നതിനോട് പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് സഭയില്‍ ബഹളം വച്ചു.

വെബ്ദുനിയ വായിക്കുക