നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാത്ത 2011 - 2012 റയില്‍വെ ബജറ്റില്‍ പുതിയ 85 വണ്ടികളുടെ പ്രഖ്യാപനമുണ്ടായി. പുതിയതായി പ്രഖ്യാപിച്ചവയില്‍ ഏറെയും എക്സ്പ്രസ് ട്രെയിനുകളാണ് - 56 എണ്ണം. കേരളത്തിന് 12 പുതിയ ട്രെയിനുകള്‍ അനുവദിച്ചു. മൂന്ന് ശതാബ്ദി ട്രെയിനുകളും 15 സബേര്‍ബന്‍ ട്രെയിനുകളും പുതിയതായി പ്രഖ്യാപിച്ചു. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ താഴെ പറയുന്നു;
റയില്‍വെ വരുമാനം ഒരുലക്ഷം കോടി രൂപ കവിയും.
റയില്‍വെ വികസനത്തിനായി പ്രൈംമിനിസ്റ്റര്‍ വികാസ് പദ്ധതി പ്രഖ്യാപിച്ചു.
ഓണ്‍ലൈന്‍ ബുക്കിംഗ് എസിക്ക് അഞ്ചും നോണ്‍ എസിക്ക് പത്തും രൂപ കുറയും.
58 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൌജന്യ നിരക്കില്‍ യാത്ര.