പ്രതിസന്ധിയിലും ഇന്ത്യയ്ക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞു: ചിദംബരം

തിങ്കള്‍, 17 ഫെബ്രുവരി 2014 (11:30 IST)
PTI
രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്‌ ധനമന്ത്രി പി ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ചു. തെലങ്കാന വിഷയത്തില്‍ സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടയിലാണ് ബജറ്റ് അവതരിപ്പിച്ചത്.

എം പിമാര്‍ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ടു. അല്‍പ്പനേരം ബജറ്റ് അവതരണം മുടങ്ങി. എം പിമാര്‍ നടുത്തളത്തില്‍ നിന്ന് പിന്‍‌വാങ്ങിയതോടെ ബജറ്റ് അവതരിപ്പിച്ചു.

പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് തലയുയര്‍ത്തി നില്‍ക്കാനായി എന്ന് ചിദംബരം ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. സ്ഥിരത നിലനിര്‍ത്താനായതും സര്‍ക്കാരിന്‍റെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശനാണ്യശേഖരം 15 ബില്യണ്‍ ഡോളറായതായി ചിദംബരം പറഞ്ഞു. ഭക്‍ഷ്യ പണപ്പെരുപ്പം കുറയ്ക്കാന്‍ കഴിഞ്ഞു. ധനക്കമ്മി 4.6 ശതമാനമായി നിലനിര്‍ത്തി. ധാന്യോത്പാദനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞെന്നും ചിദംബരം അവകാശപ്പെട്ടു.

വെബ്ദുനിയ വായിക്കുക