പ്രതിമാസ ഡീസല്‍ വില വര്‍ധന ഒരു രൂപയാക്കാന്‍ തീരുമാനം
വ്യാഴം, 7 നവംബര്‍ 2013 (16:07 IST)
PRO
എണ്ണക്കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രതിമാസ ഡീസല്‍ വില വര്‍ധന 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്.
പാചകവാതക സിലിണ്ടറിന് 10 രൂപ കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ വിലവര്‍ധനവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവില്ലെന്നാണ് സൂചന. നിലവില്‍ ഒരു ലിറ്റര്‍ ഡീസല്‍ വില്‍പ്പനയില്‍ 11 രൂപ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ അവകാശ വാദം.
ഡീസലിനും പാചക വാതകത്തിനും സബ്സിഡി നല്‍കുന്നതിലൂടെ കനത്ത ബാധ്യത സര്‍ക്കാരിനുണ്ടാകുന്നെന്നും ഇത് ധനകമ്മി കൂട്ടുമെന്നുമാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിലവര്‍ധന പെട്ടെന്ന് നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നത്.