നിരവധി പ്രണയസിനിമകളുടെ സംവിധായകനും നടനുമായ ചേരന്റെ മകളുടെ പ്രണയത്തിന് അപ്രതീക്ഷിത അന്ത്യം. കാമുകനോടൊപ്പമില്ലെന്നും കുടുംബത്തോടൊപ്പം പോകാനാണ് താത്പര്യമെന്നും മകള്‍ ദാമിനി മദ്രാസ് ഹൈക്കോടതിയില്‍ പറഞ്ഞു.
ചന്ദ്രശേഖരനെതിരെ ഭീഷണിമുഴക്കിയതിനെയും തുടര്‍ന്ന് ദാമിനി സിറ്റി പോലീസ്‌സ്റ്റേഷനില്‍ പരാതിയുമായെത്തി.ചന്ദ്രശേഖരനെതിരെ പരാതിയുമായി ചേരനും പോലീസിനെ സമീപിച്ചു. ചേരന്റെ പരാതിയില്‍ ചന്ദ്രശേഖരനെ അറസ്റ്റുചെയ്ത് വിട്ടയച്ചു.
ദാമിനിയെ വീട്ടുതടങ്കലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ചന്ദ്രശേഖരന്റെ അമ്മ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോള്‍ ചന്ദ്രശേഖരന്റെ അമ്മയോടൊപ്പം പോകാന്‍ ദാമിനി അനുവാദം ചോദിച്ചിരുന്നു.
കേസ് ബുധനാഴ്ച പരിഗണനയ്ക്ക് വന്നപ്പോഴാണ് കുടുംബത്തോടൊപ്പം പോകാന്‍ സമ്മതമാണെന്ന് ദാമിനി കോടതിയെ അറിയിച്ചത്. ചേരനും കുടുംബവും ബുധനാഴ്ച കോടതിയില്‍ എത്തിയിരുന്നുവെങ്കിലും ചന്ദ്രശേഖരനും ബന്ധുക്കളും വന്നില്ല.