വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. എ എ പി വൊളണ്ടിയര്‍മാരുടെ ആവശ്യപ്രകാരം പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു സഞ്ജീവ് ഝാ. പൊലീസ് സ്റ്റേഷനു പുറത്ത് ഝായുടെ വാഹനം പാര്‍ക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. പൊലീസും ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ആരംഭിച്ചതോടെ പൊലീസ് സ്റ്റേഷനു പുറത്ത് എ എ പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സംഘടിച്ചെത്തി. ഇതില്‍ ചിലര്‍ പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
സെക്ഷന്‍ 147, 148, 149, 186, 353, 223, 427, ഐ പി സി 506 എന്നിവ അനുസരിച്ചാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒമ്പതു പേര്‍ക്ക് പരുക്കേറ്റതായും അഞ്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പൊലീസ് വ്യക്തമാക്കി.