പീഡിപ്പിച്ച ആളെ ജയിലില്‍ വിവാഹം ചെയ്തു!

തിങ്കള്‍, 17 ജനുവരി 2011 (20:01 IST)
PRO
അപൂര്‍വ സംഭവങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബീഹാറിലെ ഹുസൈന്‍പൂരില്‍ നടന്നത്. ഷായിസ്ത എന്ന പെണ്‍കുട്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ച ആളെ വിവാഹം കഴിച്ചു!

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ജ്ഞാസ് റാസയെ 2010 സെപ്തംബര്‍ മുതല്‍ ഭഗല്‍‌പൂര്‍ സ്പെഷ്യല്‍ ക്യാമ്പ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഈ ജയില്‍ തന്നെയായിരുന്നു വിവാഹ വേദിയും. ബന്ധുക്കളുടെ നിരന്തരമായ ഉപദേശത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി വിവാഹത്തിനു സമ്മതം മൂളിയത്. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നവദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കി.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ റാസ കുറ്റസമ്മതം നടത്തിയിരുന്നു. കുറ്റസമ്മതം നടത്തിയതിനൊപ്പം പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള താല്‍‌പര്യവും ഇയാള്‍ വെളിപ്പെടുത്തി. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇതിനായി പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

ഒടുവില്‍, റാസയുടെ ആഗ്രഹത്തിനു മുന്നില്‍ വീട്ടുകാരും പെണ്‍കുട്ടിയും സമ്മതം മൂളുകയായിരുന്നു.

വെബ്ദുനിയ വായിക്കുക