ഇ പി എഫ് പലിശനിരക്ക് 8.5 ശതമാനമായി നിലനിര്‍ത്താന്‍ പ്രൊവിഡന്‍റ് ഫണ്ട് ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു.
പലിശനിരക്ക് ഒമ്പത് ശതമാനം ആക്കണമെന്ന് ബോര്‍ഡ് യോഗത്തില്‍ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും ഈ നിര്‍ദ്ദേശം യോഗം അംഗീകരിച്ചില്ല.
കരാര്‍ തൊഴിലാളികളെയും ഇ പി എഫ് പദ്ധതിക്കുള്ളില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തെങ്കിലും ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിഞ്ഞില്ല.
ബാങ്ക് നിക്ഷേപ പലിശനിരക്ക് കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ ആകര്‍ഷകമായ നിക്ഷേപമാര്‍ഗമെന്ന നിലയില്‍ പി എഫ് പലിശനിരക്ക് ഉയര്‍ത്തണമെന്ന് വിവിധ ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു.