പാക് ചാരസംഘടനയുമായി ബന്ധമുള്ള നാലുപേര്‍ അറസ്റ്റില്‍

തിങ്കള്‍, 20 മെയ് 2013 (14:39 IST)
PRO
PRO
പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ നാലുപേരെ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ആഭ്യന്തര സുരക്ഷ വിവരങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നേപ്പാളിലുള്ള ഐഎസ്ഐ ഏജന്റുമാര്‍ക്ക് എത്തിച്ചിരുന്നു. ചാരസംഘടനയുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന നിരവധി രേഖകളും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു.

അറസ്റ്റു ചെയ്തവരില്‍ ഒരാള്‍ കരസേനയില്‍നിന്ന് പിരിച്ചുവിട്ട സൈനികനാണ്. കൊലപാതകം, മോഷണം തുടങ്ങിയ കേസുകളില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. ഇയാളെ ചോദ്യം ചെയ്തതതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്നുപേര്‍ അറസ്റ്റിലായത്. കൂടുതല്‍ അന്യേഷണതിനു വേണ്ടി ദേശീയ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെടുമെന്ന് പോലീസ് സൂപ്രണ്ട് കുനാല്‍ അഗര്‍വാള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക