പപ്പു യാദവിനെ ആര്‍ ജെ ഡി പുറത്താക്കി

വ്യാഴം, 7 മെയ് 2015 (17:58 IST)
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പപ്പു യാദവ് എം പിയെ ആര്‍ ജെ ഡിയില്‍ നിന്ന് പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് പപ്പു യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പപ്പു യാദവിനെതിരെ നടപടി സ്വീകരിക്കുന്നതിനു മുമ്പ് പാര്‍ട്ടി അദ്ദേഹത്തിനോട് വിശദീകരണം തേടിയിരുന്നു.
 
പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി നിലപാട് സ്വീകരിച്ച കാരണത്താലാണ് പപ്പു യാദവിനെതിരെ നടപടി സ്വീകരിച്ചതെന്ന് പാര്‍ട്ടി ദേശീയ പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി റാംദേയോ ഭണ്ഡാരി പറഞ്ഞു. ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരെ പപ്പു യാദവ് പ്രസ്താവനകള്‍ ഇറക്കിയിരുന്നു.
 
ലാലു പ്രസാദ് യാദവിന്റെ ഫോട്ടോ യുവശക്തി എന്ന സംഘടനയുടെ പ്രചാരണത്തിനായി അനുമതി തേടാതെ  ഉപയോഗിച്ചത് കുറ്റകരമായ തെറ്റാണെന്നും ഭണ്ഡാരി ചൂണ്ടിക്കാട്ടി. ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് റാം മഞ്ചിയെ നീക്കാതിരിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ മുഖ്യപങ്കു വഹിച്ചത് പപ്പു യാദവ് ആയിരുന്നു. 
 
ഇത് ലാലുവും പപ്പുവും തമ്മില്‍ ഇടയാന്‍ വഴിവെച്ചിരുന്നു.

വെബ്ദുനിയ വായിക്കുക