പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജൻസിയെ ഉപയോഗിച്ച് കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണം നടത്താന്‍ പ്രത്യേക സമിതി രൂപീകരിച്ചതായും ജെയ്റ്റ്ലി വ്യക്തമാക്കി. ഇതുകൂടാതെ വിദേശത്തുള്ള എല്ലാ അനധികൃത സാമ്പത്തിക ഇടപാട് കേന്ദ്രങ്ങൾക്കെതിരെയും നടപടി ഉണ്ടാകുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് 11,000 രേഖകളാണ് പത്രത്തിന് ലഭിച്ചത്. 500 ഇന്ത്യക്കാരില്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ദാവൂദ് ഇബ്രാഹിമിന്‍റെ വലംകൈ ആയിരുന്ന ഇഖ്‍ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി എൽ എഫ് ഉടമ കെ പി സിങ്, ഇന്ത്യ ബുൾസ് ഉടമ സമീർ ഗെഹ്‌ലോട്ട് തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ ഉണ്ട്.