പണിമുടക്കില്‍ പങ്കെടുത്തതിന് ചെവി പകരം നല്‍കി; പിന്നെ കണ്ണും
ശനി, 23 ഫെബ്രുവരി 2013 (10:14 IST)
PRO
PRO
ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ പഞ്ചായത്ത് ജീവനക്കാരന് വിലയായി നല്‍കേണ്ടിവന്നത് സ്വന്തം ചെവി തന്നെയായിരുന്നു. പണിമുടക്ക് ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ച ഇഷ്ടികച്ചൂള തൊഴിലാളിയ്ക്ക് ആകട്ടെ അയാളുടെ കണ്ണ് തന്നെയാണ് നഷ്ടപ്പെടുത്തേണ്ടിവന്നത്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഈ രണ്ട് തൊഴിലാളികളോടും ക്രൂരതകാട്ടിയത്.
പശ്ചിമ ബംഗാളിലെ സൌത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഇഷ്ടികച്ചൂള തൊഴിലാളിയ്ക്കാണ് കണ്ണ് നഷ്ടപ്പെട്ടത്. ഗോപാല്‍ മാജി എന്നയാളാണ് ആക്രമിക്കപ്പെട്ടത്. പണിമുടക്കില്‍ പങ്കാളിയായ ഇയാള്‍ അതേ തുടര്‍ന്ന് നടന്ന സിപിഐ-എം റാലിയിലും പങ്കെടുത്തിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മുപ്പതോളം വരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇയാളെ അക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ ഇയാളുടെ കണ്ണിന് ഗുരുരമായി പരുക്കേറ്റു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കാര്യമായ പരുക്ക് ഉണ്ട് എന്ന് ഇയാളുടെ ബന്ധുക്കള്‍ പറഞ്ഞു.
ദേശീയ പണിമുടക്കിന്റെ ആദ്യ ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനാണ് ഹര്‍ഷദ് മുഹമ്മദ് എന്ന ജീവനക്കാരന്റെ ചെവി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ അറുത്തുമാറ്റിയത്. മുര്‍ഷിദാബാദ് ജില്ലയിലെ ദേബിപൂരിലായിരുന്നു ഈ സംഭവം.
സംസ്ഥാനത്തെ ജീവനക്കാര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും ശക്തമായ താക്കീത് നല്‍കിയിരുന്നു.