വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയെ തുടര്‍ന്ന് പഞ്ചാബ് പൊലീസ് ആറുപേരെ അറസ്റ്റു ചെയ്തു. ഒരാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ബസ്സില്‍ യാത്രചെയ്ത തന്നെ ഡ്രൈവറും കണ്ടക്ടറും നിര്‍ബന്ധിച്ച് ഗുര്‍ദാസ്പൂര്‍ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയെന്നും തുടര്‍ന്ന് മോട്ടോര്‍സൈക്കിളില്‍ അജ്ഞാത കേന്ദ്രത്തിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നും തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിച്ചുവെന്നും സ്ത്രീ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം ഏഴുപേരാണ് തന്നെ ആക്രമിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യപരിശോധനയില്‍ സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.