നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമം അവര്‍ക്ക് മുന്നില്‍ വഴിമാറി; ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം

വെള്ളി, 8 ഏപ്രില്‍ 2016 (16:05 IST)
ഏറെ നാള്‍ നീണ്ടുനിന്ന സമരത്തിന് ശേഷം പ്രശസ്തമായ ശനി ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു. ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ച് വനിത സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന സമരം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇവര്‍ നല്‍കിയ പരാതിയില്‍ കോടതി സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം എന്ന അഭിപ്രായം ആണ് മുന്നോട്ട് വച്ചിരുന്നു. ഇതോടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമം ക്ഷേത്ര സമിതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
 
കോടതി വിധിയേത്തുടര്‍ന്ന് ക്ഷേത്രപ്രവേശനം നടത്താന്‍ എത്തിയ സ്ത്രീകളെ പ്രദേശവാസികള്‍ തടഞ്ഞത് സംഘര്‍ഷത്തിന് വഴിവച്ചിരുന്നു. പൊലീസ് ഇടപെട്ടാണ് ഇവരെ നീക്കിയത്. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കണം എന്ന കോടതി വിധി നടപ്പാക്കാത്തതിനെതിരെ സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
 
അതേസമയം, പുരുഷന്‍മാരേയും ഉപാദികളോടെ മാത്രമാണ് ഷിക്‌നാപൂരിലെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കോടതി ഉത്തരവില്‍ പിന്തുണ നല്‍കിയിരുന്നു. ഹിന്ദു സംസ്‌കാരത്തില്‍ വിവേചനം എങ്ങും പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിധി നടപ്പാക്കുമെന്നും ഒരു പൊതു റാലിയില്‍ അദ്ദേഹം പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക