നൂറു കോടി രൂപയുണ്ടോ, ഒരു രാജ്യസഭാ സീറ്റ് ഉറപ്പ്. നൂറു കോടി രൂപയുണ്ടെങ്കില്‍ രാജ്യസഭാ സീറ്റ് വാങ്ങാമെന്നാണ് കോണ്‍ഗ്രസ് എംപിയുടെ വെളിപ്പെടുത്തല്‍. ഹരിയാനയില്‍ നിന്നുള്ള രാജ്യസഭാംഗമായ ബിരേന്ദര്‍ സിങിന്റേതാണ് വിവാദ വെളിപ്പെടുത്തല്‍. രാജ്യസഭാ സീറ്റിന് 100 കോടി രൂപ വേണമെന്നും എന്നാല്‍ അത് 80 കോടി രൂപയ്ക്ക് നേടിയെന്നും ഒരാള്‍ തന്നോടു പറഞ്ഞതായി ഒരു പരിപാടിയില്‍ പ്രസംഗിക്കവെ ബിരേന്ദര്‍ സിങ് പറഞ്ഞു.
ഇതേസമയം ബിരേന്ദര്‍ സിങിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ബിരേന്ദര്‍ സിങ് തന്റെ കാര്യം തന്നെയാണ് പറഞ്ഞതെന്നും ഇത്തരം തരംതാണ അവസ്ഥയിലേക്ക് രാഷ്ട്രീയത്തെ കോണ്‍ഗ്രസ് മാറ്റിയെന്നും ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. ഹിമാചല്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ബിരേന്ദര്‍ സിംഗ്.