കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തരത്തോടെ ശിവകാശിയിലെ പടക്കവിപണി പൂര്‍ണമായും നിശ്ചലമായ അവസ്ഥയില്‍ ആണ്. വിഷു വിപണിയില്‍ 25% വരെ കുറവുണ്ടായതായി കച്ചവടക്കാര്‍ പറയുന്നു. വിഷു പ്രമാണിച്ച് നേരത്തെ ഓര്‍ഡര്‍ ചെയ്ത പ്രകാരമുള്ള പടക്കങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ അവസാന ദിവസങ്ങളിൽ നടക്കേണ്ട കച്ചവടത്തില്‍ കുറവുണ്ടായതായി ഇവര്‍ പറയുന്നു.