നിത്യാനന്ദ നെറ്റില്‍ ഉണ്ടായിരുന്നു!

ഞായര്‍, 25 ഏപ്രില്‍ 2010 (09:34 IST)
PRO
തമിഴ്-മലയാളം നടി രഞ്ജിതയുമായുള്ള ലൈംഗിക ടേപ്പുകള്‍ പുറത്തുവന്നതോടെ ഒളിവില്‍ പോയെങ്കിലും സ്വാമി നിത്യാനന്ദ പരമഹംസ തന്റെ അനുയായികളുമായി ഇന്റര്‍നെറ്റിലൂടെ ബന്ധം പുലര്‍ത്തിയിരുന്നു എന്ന് സൂചന.

നിത്യാനന്ദ തന്റെ അനുയായികളോടും ശിഷ്യഗണത്തോടും യുട്യൂബിലൂടെയും ഇന്റര്‍നെറ്റ് ടെലിഫോണിയിലൂടെയും ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്ന വിവരം. നിത്യാനന്ദയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത സ്ഥലത്തു നിന്ന് ലാപ്ടോപ്പുകളും വീഡിയോ ക്യാമറകളും പൊലീസ് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലെ ഒരു വീട്ടിലായിരുന്നു നിത്യാനന്ദയും നാല് അനുയായികളും ഒളിച്ച് താമസിച്ചിരുന്നത്. കര്‍ണാടക സി‌ഐഡിയുടെയും ഹിമാചല്‍ സി‌ഐഡിയുടെയും സംയുക്ത സംഘം ഇവരെ ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ സെര്‍വറും സിഡികളും പെന്‍ഡ്രൈവുകളും കണ്ടെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സെര്‍വര്‍ കണ്ടെടുത്തതാ‍ണ് നിത്യാനന്ദ തന്റെ അനുയായികളുമായി നെറ്റിലൂടെ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്ന് സംശയിക്കാന്‍ കാരണം.

വെബ്ദുനിയ വായിക്കുക