നാവ് ചതിച്ചു: ബിജെപി നേതാവ് മുണ്ടെയെ കുരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഞായര്‍, 30 ജൂണ്‍ 2013 (10:11 IST)
PTI
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ടു കോടി രൂപ പ്രചരണത്തിന് ചിലവഴിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി ലോക്‌സഭാ ഉപനേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്. ഇരുപത് ദിവസത്തിനകം മുണ്ടെ കമ്മിഷന് വിശദീകരണം നല്‍കണം.
മുംബൈയില്‍ കഴിഞ്ഞ ദിവസം മുണ്ടെ നടത്തിയ പ്രസ്താവനയാണ് കെണിയായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണങ്ങള്‍ക്കായി താന്‍ 8 കോടി രൂപ ചെലവഴിച്ചെന്ന് ഒരു പുസ്തക പ്രകാശന വേദിയില്‍ മുണ്ടെ പറഞ്ഞിരുന്നു. 2009ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് 25 ലക്ഷം രൂപയാണ് കമ്മിഷന്‍ പരിധി നിശ്ചയിച്ചിരുന്നുത്.
മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗോപിനാഥ് മുണ്ടെ. ബിജെപിയുടെ ലോക്സഭാ ഉപനേതാവു കൂടിയായ മുണ്ടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെയും നിതിന്‍ ഗഡ്കരിയുടെയും സാന്നിദ്ധ്യത്തിലാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.