നാവികസേനയുടെ നിരീക്ഷണവിമാനം കടലില്‍ തകര്‍ന്നു വീണു

ബുധന്‍, 25 മാര്‍ച്ച് 2015 (10:21 IST)
നാവികസേനയുടെ നിരീക്ഷണവിമാനം ഗോവയ്ക്ക് സമീപം കടലില്‍ തകര്‍ന്നു വീണു. ആകെ മൂന്നു പേര്‍ ഉണ്ടായിരുന്ന വിമാനത്തില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്തി. പൈലറ്റടക്കം രണ്ടുപേരെ കാണാതായിട്ടുണ്ട്.
 
ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ഡോണിയര്‍ വിമാനം ഗോവയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് കടലില്‍ തകര്‍ന്നു വീണത്. 
 
കാണാതായ രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആറു കപ്പലുകളും ചെറുവിമാനങ്ങളും ഉപയോഗിച്ചാണ് നാവികസേന തിരച്ചില്‍ നടത്തുന്നത്. 
 
ചൊവ്വാഴ്ച രാത്രി 10.08നാണ് തകര്‍ന്ന വിമനവുമായി അവസാനമായി ബന്ധപ്പെടാന്‍ കഴിഞ്ഞതെന്ന് വ്യോമസേനാവൃത്തങ്ങള്‍ പറഞ്ഞു.
 
(ചിത്രത്തിന് കടപ്പാട് - ഇന്ത്യന്‍ നേവി)

വെബ്ദുനിയ വായിക്കുക