നരേന്ദ്രമോദി നിരാശയില്‍, പ്രധാനമന്ത്രിപദം ഒഴിയുമെന്ന് ആര്‍‌എസ്‌എസ് നേതാക്കളെ അറിയിച്ചു!

ബുധന്‍, 8 ജൂണ്‍ 2016 (09:44 IST)
ആര്‍ എസ് എസും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആര്‍ എസ് എസ് നേതാക്കളുടെ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിപദം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് മോദി തുറന്നടിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
 
ആര്‍ എസ് എസ് നേതാക്കള്‍ വിവാദപ്രസ്താവനകള്‍ തുടരുന്നതാണ് നരേന്ദ്രമോദിയെ നിരാശയിലാക്കിയിരിക്കുന്നത്. ചില ആര്‍ എസ് എസ് നേതാക്കളുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ തന്നെ മോശമായി ബാധിച്ചു എന്നാണ് മോദിയുടെ വിലയിരുത്തല്‍.
 
ആര്‍ എസ് എസ് നേതാക്കളുടെ യോഗം വിളിച്ചുകൂട്ടിയ മോദി, ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ താന്‍ പ്രധാനമന്ത്രി പദം ഒഴിയുമെന്ന് അറിയിച്ചു. പ്രധാനമന്ത്രിയായി തുടരണമെന്ന മോഹമൊന്നും തനിക്കില്ലെന്നും നരേന്ദ്രമോദി ഇവരെ അറിയിച്ചു എന്നാണ് സൂചന.
 
മോദി കടുത്ത നിലപാട് സ്വീകരിച്ചതോടെ വിവാദപ്രസ്താവനകള്‍ നടത്തുന്നവരെ നിലയ്ക്ക് നിര്‍ത്താനും നടപടിയെടുക്കാനും ഒരുങ്ങുകയാണ് ആര്‍ എസ് എസ് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക