നരേന്ദ്രമോഡിക്ക് വീണ്ടും വിസയ്ക്കായി അപേക്ഷിക്കാം; യു‌എസ്‌എ

ബുധന്‍, 6 നവം‌ബര്‍ 2013 (10:31 IST)
PRO
നരേന്ദ്രമോഡിക്ക് വീണ്ടും വിസയ്ക്കായി അപേക്ഷ നല്‍കാമെന്ന് യുഎസ് വ്യക്തമാക്കി.

വിസനയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും മോഡിക്ക് അപേക്ഷ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് യുഎസ് പറഞ്ഞു. സാധാരണനടപടിക്രമങ്ങള്‍ പാലിച്ച് അദ്ദേഹത്തിന് വീണ്ടും വിസക്കായി അപേക്ഷ സമര്‍പ്പിക്കാമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാരി ഹര്‍ഫാണ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞത്.

2005 ല്‍ മതസ്വാതന്ത്ര്യത്തെ ഹനിച്ചെന്ന ആരോപിച്ച് മോദിയുടെ ഡിപ്ലോമാറ്റിക് വിസ അപേക്ഷ യു.എസ് അധികൃതര്‍ തള്ളിയിരുന്നു.

വെബ്ദുനിയ വായിക്കുക