ദുര്‍ഗയെ സസ്പെന്‍ഡ് ചെയ്തതിന് സമുദായത്തിന്‍റെ പേരില്‍ ന്യായീകരിക്കരുതെന്ന് യുപിയിലെ മുസ്ലിങ്ങള്‍

ചൊവ്വ, 6 ഓഗസ്റ്റ് 2013 (15:05 IST)
PRO
PRO
ദുര്‍ഗ നാഗ്പാല്‍ ഐ‌എ‌എസിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ മുസ്ലിം സമുദായത്തിന്‍റെ പേരില്‍ ന്യായീകരിക്കരുതെന്ന് ആവശ്യപ്പെട്ട് യുപിയിലെ മുസ്ലിങ്ങള്‍ രംഗത്തെത്തി. മുസ്ലീം പള്ളിയുടെ ചുറ്റുമതില്‍ പൊളിച്ചത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ നാഗ്പാലിനെ അഖിലേഷ് യാദവ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തതെന്ന് പറഞ്ഞത്തിനെ തുടര്‍ന്നാണ് യുപിലെ വഖഫ് ബോര്‍ഡ് രംഗത്തെത്തിയത്.

വഖഫ് ബോര്‍ഡ് ഇത് സംബന്ധിച്ച് സോണിയ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തു. ഈ പ്രശ്നത്തില്‍ മുസ്ലീം സമുദായത്തെ ഉപയോഗിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതാണെന്ന് ജമാ അത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി സലിം എഞ്ചിനീയര്‍ പറഞ്ഞു. ലോക്‍പാല്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പള്ളി മതില്‍ പൊളിച്ചത്.

അഖിലേഷ് യാദവ് സര്‍ക്കാര്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അതിനോട് ശക്തമായ എതിര്‍പ്പുണ്ടെന്നും നാഷണല്‍ രാഷ്ട്രീയ ഉല്‍മ കൗണ്‍സില്‍ പ്രസിഡന്‍റ് ആമിര്‍ റാഷിദ് മദനിയും പറഞ്ഞു. അനധികൃത മണല്‍ ഖനനത്തിനെതിരെ നടപടിയെടുത്തതിനെ തുടര്‍ന്നാണ് ദുര്‍ഗ നാഗ്പാലിനെ സസ്പെന്‍ഡ് ചെയ്തതെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്

വെബ്ദുനിയ വായിക്കുക