ദളിതരും കര്‍ഷകരും പന്നികള്‍ക്കു സമന്മാരാണെന്ന വിവാദ പരാമര്‍ശം: ബി ജെ പി എംഎല്‍എയ്ക്കെതിരെ കേസ്
ബുധന്‍, 22 ജൂണ്‍ 2016 (17:27 IST)
ദളിതരെ പന്നികളോടുപമിച്ച് വിവാദ പരാമര്‍ശം നടത്തിയ ബി ജെ പി എംഎല്‍എ രവീന്ദ്ര ചവാനെതിരെ പട്ടിക ജാതി കമ്മീഷന് കേസെടുത്തു. ദളിതരും കര്‍ഷകരും പന്നികള്‍ക്കു സമന്മാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദമായ പരാമര്‍ശം.
മഹാരാഷ്ട്ര താനെയിലെ ധോബിവാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രവീന്ദ്ര ചവാന്. പരാമര്‍ശവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്നാരോപിച്ച് മേഖല പൊലീസിനോട് പട്ടിക ജാതി കമ്മീഷന് വിശദീകരണമാരാഞ്ഞ് നോട്ടീസ് അയക്കുകയും ചെയ്തു.
പന്നിക്കുട്ടികളെ അഴുക്കുചാലില്‍ നിന്നും എബ്രാഹം ലിങ്കണ് രക്ഷപ്പെടുത്തിയതു പോലെയാണ് നരേന്ദ്രമോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ദളിത ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശം