പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ആദ്യം പരാതി നല്കിയ ആളെന്ന നിലയിലാണ് ഷോമ ചൗധരിയുടെ മൊഴി രേഖപ്പെടുത്തുന്നത്. ഷോമ ചൗധരിയെ കൂടാതെ മറ്റ് മൂന്നുപേര്‍ക്കും ഗോവ പോലീസ് സമന്‍സ് അയച്ചിട്ടുണ്ട്.
തേജ്പാലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ഷോമക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാസം ഷോമ തെഹല്കയില് നിന്നും രാജി വെച്ചു.