ആന്ധ്രാപ്രദേശിനെ വിഭജിക്കാന്‍ തീരുമാനമായതായി സൂചന. സീ മാന്ദ്ര, റായല തെലങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി ആന്ധ്രാപ്രദേശിനെ വിഭജിക്കാനാണ് സാധ്യത. തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയതായി വാര്‍ത്തകളുണ്ട്.
നിലവില്‍ ആന്ധ്രാപ്രദേശില്‍ നിന്നും 42 എംപിമാരാണ് ലോക്‌സഭയില്‍ ഉള്ളത്. റായലസീമ മേഖലയിലെ രണ്ട് ജില്ലകളെ കൂടെ തെലങ്കാന സംസ്ഥാനത്ത് ഉള്‍പ്പെടുത്തുന്നതോടെ ഇരു സംസ്ഥാനങ്ങളിലും എംപിമാരുടെ എണ്ണം തുല്യമാകും. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തട്ടകമായ റായലസീമയില്‍ നിന്ന് രണ്ട് ജില്ലകളെ തെലുങ്കാനയില്‍ ചേര്‍ക്കുന്നതോടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് തടയിടാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ യുപിഎ ഏകോപനസമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ചൊവ്വാഴ്ച ഡല്‍ഹിയില്‍ യോഗം ചേരും. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം നേരത്തെ സ്വീകരിച്ചത്. ഇതിന് പ്രവര്‍ത്തക സമിതിയുടെ അനുമതി കൂടെ വേണം.