തെലങ്കാന: മന്ത്രിതല സമിതി യോഗം ഫെബ്രുവരി നാലിന്

ബുധന്‍, 29 ജനുവരി 2014 (20:04 IST)
PRO
PRO
തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് തീരുമാനിക്കാന്‍ നിയോഗിച്ച മന്ത്രിതല ഉപസമിതി അടുത്ത ആഴ്ച യോഗം ചേരും. ആന്ധ്രപ്രദേശ് പുന:സംഘടനാ ബില്‍ ചര്‍ച്ച ചെയ്ത് തിരിച്ചയക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് യോഗം.

കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല ഉപസമിതി ഫെബ്രുവരി നാലിന് യോഗം ചേര്‍ന്ന് തെലങ്കാന രൂപീകരണത്തിന് അനുകൂലമായി രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കുമെന്നാണ് സൂചന.
ആന്ധ്രപ്രദേശ് പു:നസംഘടനാ ബില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത് തിരിച്ചയക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാഷ്ട്രപതിക്ക് കത്തയച്ചത്.

എന്നാല്‍ എത്രസമയം വേണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. മൂന്ന് ആഴ്ച സമയപരിധി നീട്ടിനല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് സംസ്ഥാന സര്‍ക്കാറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മാസം 30 നകം പുന:സംഘടനയെ കുറിച്ച് തീരുമാനം അറിയിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക