തെരുവോരത്തു കഴിഞ്ഞ മുന്‍ മാഗസിന്‍ എഡിറ്റര്‍ക്കും അവരുടെ വളര്‍ത്തു നായക്കും അഭയമേകാന്‍ ദമ്പതികളെത്തി

ബുധന്‍, 21 ഓഗസ്റ്റ് 2013 (15:04 IST)
PRO
പ്രമുഖ മറാത്തി പ്രസിദ്ധീകരണമായ 'ഗൃഹലക്ഷ്മി'യുടെ മുന്‍ എഡിറ്റര്‍ സുനിത നായിക്ക് തെരുവില്‍ കഴിയുന്ന വാര്‍ത്ത ദേശീയ ശ്രദ്ധതേടിയിരുന്നു. ഈ വാര്‍ത്ത വായിച്ചവരെല്ലാം തന്നെ ജീവിതത്തിലെ വിധിവിളയാട്ടത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചുകാണും.

എന്നാല്‍ ഗ്രിഗറി-ക്രിസ്റ്റീന ദമ്പതിമാര്‍ ഈ വാര്‍ത്ത വായിച്ച് സഹതപിക്കുകയല്ല ചെയ്തത്. സുനിതയേയും അവരുടെ പ്രിയപ്പെട്ട പോമറേനിയന്‍ പട്ടി സാഷിയേയും ഏറ്റെടുക്കാന്‍ തയ്യാറായി ഈ മുംബൈ ദമ്പതിമാരെത്തി.

മുംബൈയിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത കണ്ടിട്ടാണ് ഗ്രിഗറി-ക്രിസ്റ്റീന ദമ്പതികള്‍ സുനിത നായിക്കിനെ പറ്റി അറിയുന്നത്. വാര്‍ത്ത വന്നതോടെ പലരും സഹായ ഹസ്തവുമായി എത്തിയെങ്കിലും സാഷയെ കൂട്ടാന്‍ എല്ലാവര്‍ക്കും മടിയായിരുന്നു. എന്നാല്‍ തെരുവില്‍ കഴിഞ്ഞ കാലത്തെ തന്റെ ഏക കൂട്ടായ നായയെ വിട്ടുകളയാന്‍ സുനിത തയ്യാറായില്ല.

സാഷിയില്ലാതെ താന്‍ എങ്ങോട്ടുമില്ലെന്ന് സുനിതയും വാശിപിടിച്ചു. വീട്ടില്‍ പത്ത് പട്ടികളെ വളര്‍ത്തുന്ന ഗ്രിഗറി-ക്രിസ്റ്റീന ദമ്പതികള്‍ക്ക് ഒരു പോമറേനിയനെ കൂടി വളര്‍ത്താന്‍ വിസമ്മത്മേതുമുണ്ടായിരുന്നില്ല.

മുംബൈ വെര്‍സോവയിലെ ജെ പി റോഡില്‍ ഗുരുദ്വാര സച്ച്ഖണ്ഡ് ദര്‍ബാറിനു മുന്നിലെ റോഡിലാണ് വളര്‍ത്തുപട്ടിയോടൊപ്പം മുഷിഞ്ഞ വസ്ത്രങ്ങളുമായി പഴകിയ ഭക്ഷണപ്പൊതികളും തകര്‍ന്ന സെല്‍ഫോണുമായി ഈ മുന്‍ കോടീശ്വരി കഴിയുന്ന വാര്‍ത്തയും ചിത്രങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

അതുവരെ സഹതാപത്തിന്റെ മിഴിമുന എറിയുന്നവര്‍ക്ക് പ്രതാപമുള്ള, ആഡംബര പൂര്‍ണമായ ഒരു ഭൂതകാലം അവര്‍ക്ക് ഉണ്ടെന്ന് അറിയില്ലയിരുന്നു.


മണിമാളികയില്‍ നിന്നും തെരുവോരത്തേക്കൊരു പതനം- അടുത്ത പേജ്


PRO
ഗൃഹലക്ഷ്മിയെന്ന മറാത്തി മാസികയുടെ എഡിറ്ററായിരുന്നു സുനിത. രണ്ട് ഫ് ളാറ്റുകളും ഒരും ബംഗ്‌ളാവും രണ്ട് കാറുകളും ഒക്കെ സ്വന്തമായി ഉണ്ടായിരുന്നവര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാസിക പൂട്ടിപ്പോയതോടെയാണ് സുനിതയുടെ ജീവിതം തെരുവോരത്ത് എത്താന്‍ കാരണമായത്.

80കളില്‍ സുനിത ജോലിയില്‍ തിളങ്ങിനില്‍ക്കുന്ന കാലത്ത് വോര്‍ളിയിലെ സെന്‍ച്യുറി ബസാറിനു സമീപമുള്ള ജയന്ത് അപ്പാര്‍ട്ട്‌മെന്‍റില്‍ രണ്ട് ഫ്ളാറ്റുകള്‍ വാങ്ങിയിരുന്നു. 2007 വരെ 2223 എന്ന ഈ ഫ് ളാറ്റുകളിലായിരുന്നു സുനിതയുടെ താമസം. ഇത് കൂടാതെ പൂനെയില്‍ പാരമ്പര്യമായി കിട്ടിയ ഒരു ബംഗ്ലാവും സുനിതയ്ക്ക് ഉണ്ടായിരുന്നു.

1984ല്‍ പൂനെയിലെ ബംഗ്ലാവ് സുനിത ആറ് ലക്ഷം രൂപയ്ക്ക് വിറ്റു. 2007ലാണ് ഫ് ളാറ്റുകളും കാറുകളും വില്‍ക്കുന്നത്. സ്വത്തുക്കള്‍ വിറ്റുകിട്ടിയ 80 ലക്ഷം രൂപയ്ക്ക് താനെയില്‍ ഒരു വാടക വീട്ടിലേക്ക് സുനിത മാറി. ഒടുവില്‍ വാടക താങ്ങാനാകാതെ സുനിത ഗുരുദ്വാരയ്ക്ക് മുമ്പിലെത്തി. ദുരുദ്വാരയില്‍ ഉള്ളവര്‍ സുനിതയ്ക്ക് രണ്ട് നേരം ഭക്ഷണം നല്‍കുന്നു.

എങ്ങനെയാണു തന്റെ പണം തീര്‍ന്നതെന്ന് സുനിതയ്ക്ക് പറയാനാവില്ല. അല്‍പ്പം റിയല്‍ എസ്റ്റേറ്റ് ബിസിനസ് പണം കളഞ്ഞിരുന്ന. ബാക്കിയുണ്ടായിരുന്ന പണത്തെക്കുറിച്ച് സുനിതയുടെ അക്കൗണ്ട് നോക്കി നടത്തിയിരുന്ന ആള്‍ക്ക് ഒരുപക്ഷേ പറയാന്‍ കഴിയുമായിരിക്കുമെന്ന് സുനിത പറയുന്നു. മഴവെള്ളത്തില്‍ കുതിര്‍ന്ന് തകരാറിലായ ഫോണിലെ എല്ലാ നമ്പറുകളും പോയെന്നും 15 വര്‍ഷം തനിക്ക് അഭയം നല്‍കിയ അവരുമായി ബന്ധപ്പെടുന്നതിന് കഴിയുന്നില്ല. സുനിത പറയുന്നു.

അഞ്ച് ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്തിരുന്നു ഇവര്‍. ജീവിതത്തില്‍ ഒരിയ്ക്കലും ഇങ്ങനെയൊന്നും സംഭവിയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നുവെന്ന് സുനിത പറയുന്നു. ഇവിടെ ആശ്രിതയായി കഴിയാന്‍ സുനിതയ്ക്ക് താത്പര്യമില്ല. ആരോഗ്യം അനുവദിയ്ക്കുന്നിടത്തോളം കാലം പണിചെയ്ത് ജീവിയ്ക്കുമെന്നാണ് സുനിത പറയുന്നത്.

വെബ്ദുനിയ വായിക്കുക