തസ്ലീമ നസ്രീന്‍ ഇന്ത്യയിലെത്തി

ബുധന്‍, 10 ഫെബ്രുവരി 2010 (08:48 IST)
ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യ വിടാന്‍ നിര്‍ബന്ധിതയായ വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ തിരിച്ചെത്തി. വിസ കാലാവധി നീട്ടിയെടുക്കാനായി മടങ്ങിയെത്തിയ ഇവര്‍ ഇപ്പോള്‍ അജ്ഞാത സ്ഥലത്താണ് താമസിക്കുന്നത്.

ഫെബ്രുവരി 16 ന് ആണ് തസ്ലീമയുടെ വിസ കാലാവധി അവസാനിക്കുന്നത്. ഇവര്‍ ഇന്ത്യയില്‍ സ്ഥിരതാമസത്തിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട് എങ്കിലും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

നാല്‍പ്പത്തിയേഴ് വയസ്സുള്ള തസ്ലീമയെ മുസ്ലീം തീവ്രവാദസംഘടനകളുടെ ഭീഷണി കാരണം 2007 നവംബറില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെ വീട്ടു തടങ്കലിന് സമാനമായ സാഹചര്യത്തില്‍ നാല് മാസത്തോളം കഴിഞ്ഞ തസ്ലീമ 2008 മാര്‍ച്ച് 18 ന് ആണ് സ്വീഡനിലേക്ക് പോയത്.

‘ലജ്ജ’ എന്ന നോവലിലൂടെയാണ് തസ്ലീമ പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നതും മുസ്ലീം മൌലികവാദികളുടെ കണ്ണിലെ കരടായതും. മുസ്ലീം തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് 1994 ല്‍ അവര്‍ ബംഗ്ലാദേശ് വിട്ടത്.

വെബ്ദുനിയ വായിക്കുക