തമിഴ്നാട്, ആന്ധ്രപ്രദേശ് തീരങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത; തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

ബുധന്‍, 18 മെയ് 2016 (14:51 IST)
അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും , ശക്തമായ ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 
 
ഇവിടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കനത്ത മഴ തമിഴ്നാടിന്റെ തീരദേശങ്ങള്‍ക്ക് പുറമെ ഉള്‍പ്രദേശങ്ങളേയും ബാധിച്ചേക്കാമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണമനുസരിച്ച് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും കാരണം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് വടക്കുകിഴക്കന്‍ മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 55-65 കിലോമീറ്റര്‍ മുതല്‍ 75 കിലോമീറ്റര്‍ വരെ ആകാമന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
തമിഴ്നാടിന് പുറമെ ആന്ധ്ര പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനം നടത്തരുതെന്നും നിര്‍ദ്ദേശം ഉണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക