ഡല്‍ഹിയില്‍ മഞ്ഞ്: വ്യോമഗതാഗതത്തെ ബാധിച്ചു

വ്യാഴം, 14 ജനുവരി 2010 (10:17 IST)
കനത്ത മൂടല്‍മഞ്ഞ് വ്യാഴാഴ്ച ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 35 വിമാന സര്‍‌വീസുകളെ പ്രതികൂലമായി ബാധിച്ചു.

അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ 25 വിമാനങ്ങള്‍ രണ്ട് മണിക്കൂറോളം വൈകിയാണ് സര്‍വീസ് നടത്തിയത്. അതേസമയം, അഗര്‍ത്തല, മുംബൈ, ഭുവനേശ്വര്‍, പൂനെ, ചെന്നൈ, ലേ, അമൃത്സര്‍, ലക്നൌ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള 10 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി.

കഴിഞ്ഞ ദിവസം പകലും മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു എങ്കിലും അത് വിമാന സര്‍‌വീസുകളെ ബാധിച്ചിരുന്നില്ല. എന്നാല്‍, രാത്രി 11 മണിയോടെ മഞ്ഞിന്റെ ശക്തി കൂടുകയും കാഴ്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. മഞ്ഞ് മൂലം റണ്‍‌വേയില്‍ 100 മീറ്റര്‍ ദൂരത്തിനകം മാത്രമേ കാണാന്‍ സാധിക്കൂ എന്ന നില വന്നതാണ് വിമാന സര്‍‌വീസുകളെ ബാധിച്ചത്.

വെബ്ദുനിയ വായിക്കുക