ഞാന്‍ പഠിച്ചത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍: പ്രധാനമന്ത്രി
തിങ്കള്‍, 20 ഓഗസ്റ്റ് 2012 (15:01 IST)
PRO
PRO
താന്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഇരുന്നാണ് പഠിച്ചതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ബോംബെ ഐ ഐ ടിയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി തന്റെ ഭൂതകാലവും കഷ്ടതകളും ഓര്‍ത്തെടുത്തത്.
വൈദ്യുതിയും ഡോക്ടറും സ്കൂളും കോളജും ഒന്നും ഇല്ലാത്ത ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. മൈലുകളോളം നടന്നാണ് സ്കുളില്‍ പോയത്.
സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷത്തിന് ശേഷം മികച്ച വളര്‍ച്ചയാണ് രാജ്യത്ത് ഉണ്ടായതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.