ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വാഹനവ്യൂഹത്തിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയും തീയിടുകയുമായിരുന്നു. പൊലീസുകാരുടെ രണ്ട് ബൈക്കുകളും കത്തിച്ചു. എന്നാല്‍ സംഭവത്തില്‍ മാഞ്ചിയ്ക്ക് പരുക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം നടന്നത്.