അഴിമതിക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എഐഡിഎംകെ നേതാവ് വി കെ ശശികല ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ചു. ശശികലയെ കാണാന്‍ രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട്ടിൽ നിന്നും മൂന്നുപേരാണ് എത്തിയത്. ശശികലയുടെ അഭിഭാഷകർക്ക് പുറമെ ബന്ധുവായ ഡോക്ടർ മാത്രമാണ് സന്ദർശകരായി എത്തിയത്.