ജയലളിത സിനിമയിലേക്ക് മടങ്ങിവരുന്നു!

PTI
PTI
തമിഴ് സിനിമാലോകത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്ക് കടന്നു വന്ന വനിതയാണ് ജയലളിത. ഒരു കാലത്ത് തമിഴ് സിനിമയിലെ ജനപ്രിയ താരമായിരുന്നു അവര്‍. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളില്‍ തന്റെ സാന്നിധ്യം അറിയിച്ച ജയലളിത പൊതുരംഗത്തേക്ക് കടന്നതോടെ സിനിമാ അഭിനയം അവസാനിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രി ജയലളിത തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചുവരികയാണ്‌. എന്നാല്‍ ഇക്കുറി സിനിമകള്‍ വിതരണത്തിനെടുക്കാനാണ് അവരുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സൂപ്പര്‍താരങ്ങളായ കമലഹാസന്‍, രജനീകാന്ത്‌ എന്നിവരുമായി അവര്‍ ചര്‍ച്ച നടത്തിയെന്നാണു റിപ്പോര്‍ട്ട്. കമലഹാസന്റെ ‘വിശ്വരൂപം‘, രജനിയുടെ ‘കൊച്ചടിയാന്‍‘ എന്നീ ചിത്രങ്ങളില്‍ ജയലളിത കണ്ണുവച്ചിട്ടുണ്ട് എന്നാണ് സൂചന. ഒപ്പം പല പുതിയ ചിത്രങ്ങളും അവര്‍ നോട്ടമിട്ടുകഴിഞ്ഞു.

സിനിമാ വിതരണത്തിലൂടെ മാരന്‍ സഹോദരങ്ങളുടെ സണ്‍ പിക്ച്ചേഴ്സിന് ജയലളിത കടുത്ത വെല്ലുവിളി ഉയര്‍ത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

വെബ്ദുനിയ വായിക്കുക