സോപോറിൽ കഴിഞ്ഞ ദിവസം ജമ്മു കശ്മീർ ബാങ്കിന്റെ ശാഖയ്ക്കു സമീപം പൊലീസ് സംഘത്തിനുനേർക്ക് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. ഇതില്‍ നാലു പൊലീസുകാർക്കു പരുക്കേറ്റു. ബാങ്ക് കൊള്ളയടിക്കാൻ ലക്ഷ്യമിട്ടെത്തിയ ഭീകരരാണ് ഇവരെന്നാണ് നിഗമനം. കഴിഞ്ഞ ഒക്ടോബർ മുതൽ ജമ്മു കശ്മീർ ബാങ്കിന്റെ വിവിധ ശാഖകൾ ഭീകരർ കൊള്ളയടിക്കുന്നുണ്ട്.