ജനനത്തീയതി വിവാദം: സൈന്യത്തിനെതിരെ ആന്റണി

ചൊവ്വ, 31 ജനുവരി 2012 (18:15 IST)
PRO
PRO
കരസേനാ മേധാവി ജനറല്‍ വി കെ സിംഗിന്റെ പ്രായം സംബന്ധിച്ച വിവാദത്തില്‍, സൈന്യത്തിന് പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ വിമര്‍ശനം. സൈന്യത്തിന്റെ തെറ്റായ നടപടി മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആന്റണി അഭിപ്രായപ്പെട്ടു. ഇത് നിര്‍ഭാഗ്യകരമാണെന്നും ആന്റണി അഭിപ്രായപ്പെട്ടു.

അഡ്ജ്യൂട്ടന്റ് ജനറലിന്റെ ഓഫിസിലും മിലിട്ടറി സെക്രട്ടറിയുടെ ഓഫിസിലും സിംഗിന്റെ ജനനത്തീയതി വ്യത്യസ്തമായി രേഖപ്പെടുത്തിയിട്ട് 36 വര്‍ഷമായി. ഇത്രയും കാലം ഇത് തിരുത്തപ്പെടാതെ കിടന്നത് എന്തുകൊണ്ടാണെന്ന് ആന്റണി ചോദിച്ചു.

എന്നാല്‍ ജനനത്തീയതിയുടെ പേരില്‍ സര്‍ക്കാരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ലെന്നും ആന്റണി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക