ചേതന്‍ ഭഗത് എഴുത്ത് നിര്‍ത്തുന്നു!

വ്യാഴം, 16 മാര്‍ച്ച് 2017 (21:35 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത് നോവലെഴുത്ത് താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതായി സൂചന. ചേതന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 
 
മെക്കാനിക്കല്‍ എഞ്ചിനീയറായ താന്‍ ഒരു ഇലക്‍ട്രിക് കാര്‍ പ്രൊജക്ട് ഏറ്റെടുക്കുന്നതിനാലാണ് എഴുത്തില്‍ നിന്ന് മാറുന്നതെന്നാണ് ചേതന്‍ ഭഗത് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ചേതന്‍റെ നോവലുകളുടെ ആരാധകര്‍ക്ക് ഇത് ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത തന്നെയാണ്.
 
ഏറ്റവും ഒടുവിലായി ചേതന്‍റേതായി പുറത്തുവന്ന ‘വണ്‍ ഇന്ത്യന്‍ ഗേള്‍’ ഒരു ബോളിവുഡ് സിനിമ പോലെ ആസ്വാദ്യകരമായിരുന്നു. എന്നാല്‍ എഴുത്തുനിര്‍ത്തുന്നതായുള്ള ചേതന്‍റെ പ്രഖ്യാപനവും പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ പെയ്യിക്കുകയാണ്.

വെബ്ദുനിയ വായിക്കുക