ചെന്നൈ സെണ്ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്റ്റേഷനില്‍ വിശദ പരിശോധന നടത്തുകയാണ്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പൊലീസിന് ബോംബ് ഭീഷണി സംബന്ധിച്ച ടെലിഫോണ്‍ സന്ദേശം ലഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം സ്റ്റേഷനില്‍ വന്‍ സ്ഫോടനം നടക്കുമെന്നായിരുന്നു ടെലഫോണ്‍ മുന്നറിയിപ്പ്.
ടെലഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് സ്റ്റേഷനിലെ സുരക്ഷ കര്‍ശനമാക്കി. എല്ലാ യാത്രക്കാരുടെയും ബാഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ട്രെയിനുകളുടെ ബോഗികളിലും പരിശോധന നടക്കുന്നുണ്ട്.
എന്നാല്‍, സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഫോണ്‍ സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.