ചെന്നൈ മാതൃകയില്‍ കൊച്ചി മെട്രോ, ചുമതല ഡി എം ആര്‍ സിക്ക്
തിങ്കള്‍, 9 ജൂലൈ 2012 (15:06 IST)
PTI
ചെന്നൈ മാതൃകയില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുമെന്നും പദ്ധതിയുടെ ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനായിരിക്കുമെന്നും കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ്. എന്നാല്‍ ഇതിന്‍റെ നേതൃത്വം ഇ ശ്രീധരനെ ഏല്‍പ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
ഇ ശ്രീധരന്‍റെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരും ഡി എം ആര്‍ സിയുമാണ്. കേന്ദ്രം അക്കാര്യത്തില്‍ ഇടപെടില്ല - കമല്‍നാഥ് പറഞ്ഞു.