ചെന്നൈയുടെ കരാര്‍ നിര്‍ത്തലാക്കണം: ലളിത് മോഡി

ശനി, 25 മെയ് 2013 (10:16 IST)
PRO
PRO
മുന്‍ ഐപി‌എല്‍ ചെയര്‍മാന്‍ ലളിത് മോഡി ചെന്നൈയെ പിരിച്ചുവിടണമെന്നാവശ്യവുമായി രംഗത്തെത്തി. വാതുവെപ്പുമായി ബന്ധപ്പെട്ട് ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ്തതിനുശേഷമാണ് മോഡിയുടെ പ്രതികരണം.

ചെന്നൈ ടീമിനെ പിരിച്ചുവിട്ട് പുതിയ ലേലം ഉടന്‍ നടത്തണമെന്ന് മോഡി പറഞ്ഞു. ഒരു ടീമിന്റെ ഉടമസ്ഥര്‍ക്ക് അഴിമതിയില്‍ പങ്കുള്ളതായി കണ്ടാല്‍ ആ ടീമിനെ പിരിച്ചുവിടേണ്ടതാണ്. ചെന്നൈയുടെ കരാര്‍ നിര്‍ത്തലാക്കി പുതിയ ലേലം നടത്തണം. വാതുവെപ്പ് തുടങ്ങിയ അഴിമതികള്‍ ഐപി‌എല്ലിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ ഐ‌പി‌എല്‍ നന്നാവാന്‍ ടീം ഉടമകള്‍ കോടതിയെ സമീപിച്ച് വാതുവെപ്പിനെതിരെയുള്ള നിയമവ്യവസ്ഥകള്‍ രൂപീകരിക്കാന്‍ ആവശ്യമുന്നയിക്കണമെന്നും മോഡി പറഞ്ഞു.

വെബ്ദുനിയ വായിക്കുക