ഗ്യാസ് വിതരണക്കാരുടെ സമരം പിന്‍‌വലിച്ചു

തിങ്കള്‍, 24 ഫെബ്രുവരി 2014 (20:22 IST)
PTI
രാജ്യവ്യാപകമായി ഗ്യാസ് വിതരണക്കാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗ്യാസ് വിതരണക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഉന്നതതല സമിതിയെ നിയോഗിച്ചതോടെയാണ് സമരം പിന്‍‌വലിക്കാന്‍ തീരുമാനിച്ചത്.

വിതരണക്കാരെ കുഴപ്പത്തിലാക്കുന്ന നിയന്ത്രണങ്ങള്‍ എണ്ണക്കമ്പനികള്‍ ഒഴിവാക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. എണ്ണക്കമ്പനികള്‍ സ്വീകരിച്ചിട്ടുള്ള പുതിയ വിപണന മാനദണ്ഡങ്ങള്‍ ഗ്യാസ് വിതരണക്കാരെ കൂടി കണക്കിലെടുത്ത് തിരുത്തണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.

ഉന്നതതല സമിതി പ്രശ്നങ്ങള്‍ പഠിച്ച് രണ്ടുമാസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജ്യമെമ്പാടും ഗാര്‍ഹികപാചകവാതക വിതരണത്തില്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയ്ക്ക് ഇതോടെ പരിഹാരമായി.

വെബ്ദുനിയ വായിക്കുക