കല്‍ക്കരിപ്പാടം അഴിമതി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആകാനില്ല:ഗോപാല്‍ സുബ്രഹ്മണ്യം
തിങ്കള്‍, 21 ജൂലൈ 2014 (09:13 IST)
കല്‍ക്കരിപ്പാടം അഴിമതി കേസ് വിചാരണചെയ്യുന്ന പ്രത്യേക കോടതിയുടെ സ്‌പെഷല്‍ പബ്ലൂക്‌പ്രോസിക്യൂട്ടറാകാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം.നേരത്തെ സ്‌പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറിന്റെ സ്ഥാനത്തേക്ക് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് ചീഫ് ജസ്റ്റിസ് ആര്‍. എം. ലോധ പരാമര്‍ശിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് മറ്റ് ഉത്തരവാദിത്വങ്ങള്‍ നേരത്തേ ഏെറ്റടുത്തതിനാല്‍ ഈ ചുമതലയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്, കേസിലെ ഹര്‍ജിക്കാരനായ എം.എല്‍. ശര്‍മയെ ഗോപാല്‍ സുബ്രഹ്മണ്യം അറിയിക്കുകയായിരുന്നു.
സി.ബി.ഐയും ഗോപാല്‍ സുബ്രഹ്മണ്യത്തെ നിയമിക്കണമെന്ന നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തിരുന്നു.നേരത്തേ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ സര്‍ക്കര്‍ തള്ളിയിരുന്നു തുടര്‍ന്ന് സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യവും അറിയിച്ചിരുന്നു.