ഗോണ്ട വ്യാജ ഏറ്റുമുട്ടല്‍; മൂന്ന് മുന്‍ പൊലീസുകാര്‍ക്ക് വധശിക്ഷ

വെള്ളി, 5 ഏപ്രില്‍ 2013 (18:01 IST)
PRO
ഉത്തര്‍പ്രദേശില്‍ നടന്ന ഗോണ്ട വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മുന്‍ പൊലീസുകാര്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ചു. ലക്‌നൗ സിബിഐ കോടതിയുടേതാണ് വിധി.

ഗോണ്ട കൗടിയ പൊലീസ് സ്റ്റേഷന്‍ ഓഫീസറായിരുന്ന കെബിസരോജ്, ഹെഡ് കോണ്‍സ്റ്റബിള്‍ രാംനായിക് പാണ്ഡെ, കോണ്‍സ്റ്റബിള്‍ രാം കരണ്‍ സിംഗ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ മൊത്തം 19 പൊലീസുകാരായിരുന്നു പ്രതികള്‍. ഇവരില്‍ 10 പേര്‍ മരിക്കുകയും ചെയ്തു.

ഗോണ്ടയിലെ മാധവ്പുര്‍ ഗ്രാമത്തില്‍ കൊള്ളക്കാരെ പിടിക്കാന്‍ എത്തിയതായിരുന്നു പൊലീസുകാര്‍. പൊലീസ് ഓഫീസര്‍ ആര്‍ബി സരോജിനെതിരെ അന്വേഷണം നടത്തുന്നതിലെ പ്രതികാര നടപടിയായി പൊലീസ് സംഘത്തിലെ ഡിഎസ്പി കെപി സിംഗിനെ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

നിരപരാധികളായ ഗ്രാമീണരെ കൊള്ളക്കാരാണെന്ന് പറഞ്ഞ് കൊല്ലുകയും ചെയ്തു. തുടര്‍ന്ന് ഡിഎസ്പി കൊല്ലപ്പെട്ടത് കൊള്ളക്കാര്‍ക്കെതിരായ ഏറ്റുമുട്ടലിലാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക