ഗുലാം നബി ആസാദിന്റെ ആര്‍ എസ് എസ് വിരുദ്ധ പരാമര്‍ശത്തിനെതിരെ രാജ്യസഭയില്‍ ബഹളം: കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബി ജെ പി
തിങ്കള്‍, 14 മാര്‍ച്ച് 2016 (14:41 IST)
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ആര്‍ എസ് എസ് വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ബി ജെ പി രംഗത്ത്. വിഷയത്തിൽ കോൺഗ്രസ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളംവച്ചു.
‘ആർ എസ് എസിനെ എതിർക്കുന്നതുപോലെ ഐ എസ് പോലുള്ള സംഘടനകളെയും ഞങ്ങൾ എതിർക്കുന്നു. തെറ്റുചെയ്യുന്ന ഇസ്‌ലാം വിശ്വാസികൾക്ക് ആർ എസ് എസിനെക്കാൾ മെച്ചമാണെന്ന് അവകാശപ്പെടാനാവില്ലെ’ന്നും ജമിഅത് ഉലമ ഇ ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിൽ ആസാദ് പറഞ്ഞിരുന്നു. ഈ പരാമശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
അതേസമയം, ആർ എസ് എസ്സിനെ ഐ എസുമായി ഉപമിച്ചിട്ടില്ലെന്നും പ്രസംഗത്തിന്റെ സി ഡി സഭയിൽ വയ്ക്കാമെന്നും ഇതിൽ തെറ്റായി വല്ലതും ഉണ്ടെങ്കിൽ തനിക്കെതിരെ അവകാശലംഘനം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.