ഗുജറാത്തില്‍ 6 ആണവ റിയാക്‍ടറുകള്‍, ആണവമേഖലയില്‍ വന്‍ കുതിപ്പിന് ഇന്ത്യ

വ്യാഴം, 24 ഡിസം‌ബര്‍ 2015 (15:09 IST)
ഗുജറാത്തില്‍ ആറ്‌ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നു. വെസ്റ്റിംഗ് ഹൌസ് എന്ന അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ച് വന്‍ ആണവപദ്ധതിക്കുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതുസംബന്ധിച്ച് 15000 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കും.
 
ലോകത്തിലെ രണ്ടാമത്തെ ആണവോര്‍ജ വിപണിയായി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്‍ഷ്യം. ഗുജറാത്തില്‍ ആറ്‌ ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ ഇത് സാധ്യമാകും. തുടര്‍ന്ന് 60 ആണവ റിയാക്ടറുകള്‍ രാജ്യത്ത് സ്ഥാപിക്കാനാണ് തീരുമാനമെന്നറിയുന്നു.
 
അടുത്ത ഒന്നരപ്പതിറ്റാണ്ട് കഴിയുമ്പോള്‍ നിലവിലുള്ളതിനേക്കാള്‍ 12 ഇരട്ടി വൈദ്യുതോല്‍‌പ്പാദനമാണ് ഇതിലൂടെ ഇന്ത്യ ലക്‍ഷ്യം വയ്ക്കുന്നത്. ഇപ്പോള്‍ ആണവവിപണി എന്ന നിലയില്‍ ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്.

വെബ്ദുനിയ വായിക്കുക