ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് അപ്രായോഗിക ആശയമെന്ന് ശശിതരൂര്‍

വെള്ളി, 31 മെയ് 2013 (19:55 IST)
PRO
മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയം ഇപ്പോഴത്തെ കാലഘട്ടത്തില്‍ അപ്രായോഗികമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി ശശി തരൂര്‍. ആഗോളവത്ക്കരണത്തിന്റേയും ആധുനിക സാങ്കേതിക വിദ്യയുടേയും ആധുനിക കാലത്ത് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസനം അപ്രായോഗികമെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്.

പാന്‍ ഐഐഎം വേള്‍ഡ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് തരൂരിന്റെ പരാമര്‍ശം.
സ്വയംപര്യാപ്തമായ ഗ്രാമങ്ങളെന്ന സ്വപ്‌നം അപ്രായോഗികമാണെന്നും ഒരു ഗ്രാമത്തിന് ആവശ്യമായതെല്ലാം സ്വയം കണ്ടെത്തുകയാണ് ഗ്രാമസ്വരാജ് കൊണ്ട് ലക്ഷ്യംവെക്കുന്നത് എന്നാല്‍ ഇതാകട്ടെ ഒരുതരത്തിലും നടപ്പിലാകില്ലെന്നും തരൂര്‍ പറഞ്ഞു.

250 അംഗങ്ങള്‍ പങ്കെടുത്ത കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കേന്ദ്രമാനവവിഭവശേഷി മന്ത്രി എംഎംപള്ളം രാജുവാണ് നിര്‍വ്വഹിച്ചത്.

വെബ്ദുനിയ വായിക്കുക