ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്ക് പാര്‍ട്ടിയുടെ മുന്‍ നേതാവ് ഗോവിന്ദാചാര്യയുടെ വക താക്കീത്. താന്‍ പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പരത്തുന്നത് നിര്‍ത്തണമെന്നും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഗോവിന്ദാചാര്യ ഗഡ്കരിയോട് ആവശ്യപ്പെട്ടു.
പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ തനിക്ക് താല്പര്യമില്ലാത്തത് കണക്കിലെടുത്ത് ഗഡ്കരിയും പാര്‍ട്ടി നേതാക്കളും അതെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണം, ഗഡ്കരിക്ക് ശക്തമായ ഭാഷയില്‍ എഴുതിയ കത്തില്‍ ഗോവിന്ദാചാര്യ ആവശ്യപ്പെട്ടു.
തന്നെ ബിജെപിയുടെ പടലപ്പിണക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കില്ല എന്ന് ഉറപ്പാക്കണം. നിങ്ങളുടെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് തന്റെ പ്രതിഛായയെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കും.
ഒരു ഹിന്ദി ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ഗോവിന്ദാചാര്യ പാര്‍ട്ടിയിലേക്ക് തിരികെ വരുമെന്ന് ബിജെപി അധ്യക്ഷന്‍ അഭിപ്രായ പ്രകടനം നടത്തിയതാണ് പ്രകോപനം സൃഷ്ടിച്ചത്. 2003 ല്‍ ആണ് ഗോവിന്ദാചാര്യ ബിജെപി വിട്ടത്.