കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ മറുപടി. കോണ്‍ഗ്രസ് ഗുജറാത്തിനെ താറടിച്ചുകാണിക്കുകയാണ് എന്നാല്‍ മോഡി ആരോപിച്ചത്.
ജനങ്ങള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. നാണയപ്പെരുപ്പത്തിനും വിലവര്‍ധനയ്ക്കും കാരണം കോണ്‍ഗ്രസ് ആണ്- ദഹോദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് മോഡി പറഞ്ഞു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സോണിയ തുടക്കം കുറിച്ച രാജ്കോട്ടിലെ എല്ലാ സീറ്റുകളും ബി ജെ പി നേടും. കോണ്‍ഗ്രസിന് ഗുജറാത്തില്‍ ഒരു റോളും ഇല്ല എന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ വികസനങ്ങള്‍ക്ക് തറക്കല്ലിട്ടത് കോണ്‍ഗ്രസ് ആണെന്ന് സോണിയ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.